കൊച്ചി: ടിവിഎസിന്റെ മോപഡ് ടിവിഎസ് എക്സ് എല്‍ 100 കേരള വിപണിയിലെത്തി. 99.7 സിസി ഫോര്‍ സ്ട്രോക് എഞ്ചിന്, മണിക്കൂറില്‍ 60 കിലോമീറ്റര്‍ ഉയര്‍ന്ന വേഗത. ലിറ്ററിന് 67 കിലോമീറ്റര്‍ മൈലേജ്.
പുതിയ മോപ്പഡിന് വീതിയേറിയ സീറ്റാണുള്ളത്. പിന്‍ഭാഗത്തെ സീറ്റ് ഇളക്കി മാറ്റാം. പ്ലാറ്റ്ഫോം പോലെ ലഭിക്കുന്ന ഭാഗത്ത് കൂടുതല്‍ ലോഡ് കയറ്റാന്‍ കഴിയും. മുന്‍ഭാഗത്തെ പ്ലാറ്റ്ഫോമിന് വീതിയും നീളവും കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ഥലസൗകര്യവും ലഭിക്കും. കേരളത്തിലെ എക്സ് ഷോറൂം വില 29,914 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: