പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ലിജോ ആന്റണിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് നായരാണ് കഥ രചിച്ചിരിക്കുന്നത്. ഡാര്വിന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ് ആണ് എന്നതാണ് പ്രത്യേകത. അധോലോക നായകനില്‍ നിന്നും മനുഷ്യസ്നേഹിയായ ഒരു മനുഷ്യനിലേക്കുള്ള ഡാര്‍വിന്റെ പരിണാമമാണ് ചിത്രത്തിന്റെ കഥാതന്തു. അനില്‍ ആന്റോ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതിലൂടെയാണ് ഡാര്‍വിന്റെ മാറ്റം തുടങ്ങുന്നത്.
അനില്‍ ആയി പൃഥ്വിരാജ് അഭിനയിക്കുന്നു. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ നായിക. അമല എന്ന കഥാപാത്രത്തെയാണ് ചാന്ദിനി അവതരിപ്പിക്കുന്നത്. നന്ദു, സൗബിന് ഷാഹിര്‍, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ വേഷമിടുന്നു. ആഗസ്റ്റ് സിനെമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്നാണ് ഡാര്‍വിന്റെ പരിണാമം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശങ്കര്‍ ശര്‍മ. മാര്‍ച്ച് 18 ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: