മാസ്റ്റേഴ്സ് ഫിലിംസിന്റെ ബാനറില്‍ സജിന്‍ കോഴിക്കോട് നിര്‍മ്മിച്ച ‘ആവര്‍ത്തനം’ ഷോര്‍ട്ട് ഫിലിം ഈ മാസാവസാനം പ്രദര്‍ശനത്തിനെത്തുന്നു. എസ്.ഡി. സുകുമാര്‍ കഥ-തിരക്കഥ സംഭാഷണ സംവിധാനമൊരുക്കുന്ന ഈ ചിത്രം മലയാളി സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ചില സാമൂഹ്യ പ്രശ്നങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്. സത്രീപീഡനങ്ങളുടെ ആന്തരിക സമസ്യകള്‍ അന്വേഷിക്കുന്ന ഈ ചിത്രം ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെപിടിക്കുന്ന കണ്ണാടിയായിരിക്കും. അസോസിയേറ്റ് ഡയറക്ടര്‍: ഗിരീഷ്കുമാര്‍, ക്യാമറ മധു കെ.പിള്ള, ആര്‍ട്ട് മനോജ് സാവി, മേയ്ക്കപ്പ് ഹരി, കോസ്റ്റ്യൂം പ്രൊഡക്ഷന്‍ കണ്ട്രോളര് ഗോപന് ശാസ്തമംഗലം, എഡിറ്റിംഗ് ബിപിന്‍ ബാലന് എന്നിവര്‍ സാങ്കേതിക പ്രവര്‍ത്തകരായ ഈ ഹ്രസ്വചിത്രത്തിന്റെ ജി.കെ. ബാലന്,സജീര്‍, പ്രദീപ് രാജ്, ഹക്കിം, ഹരി തിട്ടമംഗലം, ആന്റണിക്കുട്ടന്, രാജേന്ദ്രന്, സിന്ധു, അശ്വതി എന്നിവര്‍ വേഷമിടുന്ന ഈ ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം ഒരുക്കിയിരിക്കുന്നതു പട്ടാഴി ശ്രീകുമാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: