ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ച് മല്‍സരിക്കും. ചര്‍ച്ചകള്‍ക്കു ശേഷം ഡിഎംകെ നേതാവ് എം കരുണാനിധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഭയന്നാണ് മുന്‍കരുതലെന്ന നിലയ്ക്ക് കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പ് കടുത്ത ശത്രുതയോടെയാണ് ഇവര്‍ അകന്നത്. അതെല്ലാം സൗകര്യപൂര്‍വ്വം മറന്നാണ് സഖ്യം മെനഞ്ഞിരിക്കുന്നത്. എഐഎഡിഎംകെയെ തോല്‍പ്പിച്ച് അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗുലാം നബി ആസാദ് പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. അതു പിന്നീട് തീരുമാനിക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: