മലയാളത്തിന്റെ നിത്യവിസ്മയമായ പി.പത്മരാജന് ആദരമായി കാമ്പസിന്റെ ഓര്‍മ്മപുസ്തകം. പത്മരാജന് ചലച്ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിലിം ക്ലബ്ബാണ്. ഈ ഗ്രന്ഥത്തിലൂടെ പത്മരാജന് വെള്ളിത്തിരയില്‍ അനശ്വരമാക്കിയ പത്ത് സ്ത്രീകഥാപാത്രങ്ങള്‍ പുനര്‍ജനിക്കുന്നു. കോളേജിലെ മലയാള വിഭാഗം വിദ്യാര്‍ത്ഥിനികളുടെ ശ്രമഫലമാണ് ഈ പുസ്തകം. കോളേജിലെ ചരിത്രവിഭാഗം മേധാവിയും ഫിലിം ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ. എം.സി. വസിഷ്ഠ്, മലയാള വിഭാഗം അധ്യാപിക മീരാ ജൂലിയറ്റ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. വിദ്യാര്‍ത്ഥിനികളായ നിഥിന, നിംജുഷ, ശ്രുതി ശ്രീവത്സന്‍, ഷംമ, വിജില, ജയസ്നേഹ എന്നിവരാണ് ലേഖനങ്ങള്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: