പത്തനംതിട്ട: തപസ്യ കലാസാഹിത്യവേദി അദ്ധ്യക്ഷന്‍ കവി.എസ്. രമേശന്‍നായരുടെ നേതൃത്വത്തില്‍ നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയായ സഹ്യസാനുയാത്രയ്ക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രൗഢോജ്ജ്വല സ്വീകരണം നല്കി. ഇന്നലെ രാവിലെ പത്തനംതിട്ട ജില്ലയില്‍ എത്തിയ യാത്രയെ മല്ലപ്പള്ളിയില്‍ തപസ്യ ജില്ലാ അധ്യക്ഷന്‍ ഡോ ബി ജി ഗോകുലന് ഹാരം അണിയിച്ചു സ്വീകരിച്ചു.തുടര്‍ന്ന് മല്ലപ്പള്ളി,ആറന്മുള എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്കി.വെണ്ണിക്കുളം ഗോപാലകുറുപ്പിന്റെ സ്മൃതിമണ്ഡപത്തില്‍ യാത്രാ നായകന് എസ് രമേശന്‍നായര്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പുല്ലാട് ശിവപാര്‍വതി ബാലികാസദനവും സന്ദര്‍ശിച്ചു.
ഡോ.എന്‍.വി.അനില്‍കുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാസുരേഷ്, പ്രഭാ രവീന്ദ്രന്, ഗീതാകൃഷ്ണന്‍, ആറന്മുള പൈതൃകകര്മ്മസമിതി പ്രസിഡന്റ് ഇന്ദുചൂഡന്, കണ്‍വീനര്‍ പി.ആര്.ഷാജി, എന്‍.കെ.നന്ദകുമാര്‍, വി.ജി.മോഹനന്, ഫാക്ട് തപസ്യ പന്തളം താലൂക്ക് അധ്യക്ഷന്‍ കെ സി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി എം. സതീശന് മുഖ്യപ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സംഘചാലക് ഡോ. കെ. ഹരിലാല്‍,തപസ്യ താലൂക്ക് സമിതി അംഗം ഡോ. രാജേഷ്, ബാലഗോകുലം മേഖലാ കാര്യദര്‍ശി ജെ രാജേന്ദ്രന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി പ്രഭ,കഥകളി നടന് പന്തളം ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പന്തളത്തെ മണ്മറഞ്ഞ കലാകാരന്മാരെ സ്മരിച്ചു കൊണ്ടുള്ള അനുസ്മരണം കെ സി വിജയമോഹനന്‍ നടത്തി.വിവിധ മേഖലകളില്‍ പെട്ട 25 കലാകാരന്മാരെ ആദരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര് വിഷ്ണുരാജ് സ്വാഗതവും തപസ്യ താലൂക്ക് സെക്രട്ടറി ഗിജിന്ലാല് നന്ദിയും പറഞ്ഞു.
തപസ്യ ജില്ലാ സംഘടനാ കാര്യദര്‍ശി ശിവകുമാര്‍ അമൃതകല,വൈസ് പ്രസിഡന്റ് സന്തോഷ് സദാശിവമഠം,ജില്ലാ ഭാരവാഹികളായ ബിന്ദു സജീവ്,തിരുവല്ല സുരേഷ്കുമാര്‍,മണി എസ് തിരുവല്ല,സുനില്‍ കല്ലൂപ്പാറ,ഹരികുമാര്‍ നമ്പൂതിരി,ശ്രീദേവി മഹേശ്വരന്,സനോജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: