ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അപൂര്‍വ്വ രോഗമായ ബിലിയറി ക്ളാസ്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഭേദപ്പെട്ടു

July 3, 2011

കണ്ണൂറ്‍: ആദിവാസി മേഖലയില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ബിലിയറി ക്ളാസ്‌ പിടിപ്പെട്ട ആദിവാസി സ്ത്രീക്ക്‌ പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദപ്പെട്ടു. കാസര്‍കോട്‌ ജില്ലക്കാരിയായ ൪൫കാരിക്കാണ്‌ പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജി സര്‍ജന്‍ ഡോ. സൈജുകുണ്ടില്‍, ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ്‌ ഡോ. സാബു. കെ ജി എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍നടത്തിയത്‌. മഞ്ഞപ്പിത്തം, വിറയലോട്‌ കൂടിയുള്ള പനി എന്നീ അസുഖം കാരണം ഒരു വര്‍ഷത്തോളമായി നാട്ട്‌ ചികിത്സയടക്കം വിവിധ ചികിത്സ നടത്തിയതിന്‌ ശേഷമാണ്‌ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. പിത്തനാളിയില്‍ ഉടനീളം കല്ല്‌ നിറഞ്ഞ്‌ നില്‍ക്കുന്ന അസ്ഥയാണ്‌ രോഗകാരണമെന്ന്‌ കണ്ടെത്തി. ഇതെ തുടര്‍ന്ന്‌ ആദ്യഘട്ടത്തില്‍ മഞ്ഞപ്പിത്തം കുറയുന്നതിനായി എന്‍ഡോസ്കോപ്പി മുഖേന ബീലിയറി സ്റ്റെണ്റ്റിംഗ്‌ ചെയ്തു. തുടര്‍ന്ന്‌ മഞ്ഞപ്പിത്തവും പനിയും കുറഞ്ഞതിന്‌ ശേഷം രണ്ടാം ഘട്ടത്തിലാണ്‌ ആക്സസ്‌ ലൂപ്‌ ഹെപറ്റികോ ജെജെനോസ്റ്റമി എന്ന സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്തത്‌. കല്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം പിത്തനാളി ചെറുകുടലുമായി യോജിപ്പിക്കുകയും കല്ലുകള്‍ ഇനിയും ഉണ്ടാകുന്ന പക്ഷം എന്‍ഡോസ്കോപ്പി മുഖേന നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗം ഉണ്ടാക്കുകയും ചെയ്യുന്ന ശസ്ത്രക്രിയക്കാണ്‌ എ എല്‍ എച്ച്‌ എന്ന്‌ പറയുന്നതെന്നും ശസ്ത്രക്രിയക്ക്‌ ശേഷം പത്താം ദിവസം രോഗി പൂര്‍ണ ആരോഗ്യത്തോടെ ഡിസ്ചാര്‍ജ്‌ ചെയ്തതായും പത്ര സമ്മേളനത്തില്‍ ഗ്യാസ്‌ എണ്റ്റോളജിസ്റ്റ്‌ ഡോക്ടര്‍ കെ.ജി.സാബു പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick