പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കോഴി കയറ്റിയ ലോറിയും പാലായില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ റമീസ്, ഇല്യാസ് എന്നിവരാണ് മരിച്ചത്.
അമിത വേഗത്തില്‍ വന്ന ലോറി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന്റെ മധ്യഭാഗത്തായാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: