കല്‍പ്പറ്റ : പാജക വാതക വിതരണ കൂലി പുതുക്കി നിശ്ചയിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പാചകവാതക സിലിണ്ടറിന് ഗതാഗതച്ചെലവ് നല്‍കേണ്ടതില്ല. എട്ട് കിലോമീറ്റര്‍വരെ 20 രൂപയും 12 കിലോമീറ്റര്‍ വരെ 25 രൂപയും 15 കിലോമീറ്റര്‍ വരെ 35 രൂപയും 20 കിലോമീറ്റര്‍വരെ 40 രൂപയും അതിന് മുകളിലേക്ക് 45 രൂപയും നല്‍കണം. ഗ്യാസ് ഏജന്‍സി അനുവദിച്ച സ്ഥലത്തെ പിഡബ്ല്യുഡി നിശ്ചയിക്കുന്ന കിലോമീറ്റര്‍ മുതലാണ് കടത്ത് കൂലി നിശ്ചയിക്കുക. മാര്‍ച്ച് ഒന്ന്മുതല്‍ പ്രാബല്യമുണ്ടായിരിക്കും. ഗ്യാസ് ഏജന്‍സികള്‍ ബില്ലില്‍ വിതരണകൂലി രേഖപ്പെടുത്തി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: