കല്‍പ്പറ്റ : പൊതുവിതരണ സംവിധാനത്തിലൂടെ ജില്ലയിലെ റേഷന്‍ കടകള്‍ വഴി ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് മാര്‍ച്ചില്‍ ഒരു രൂപ നിരക്കില്‍ 23 കിഗ്രാം അരിക്കും രണ്ട് രൂപ നിരക്കില്‍ ഏഴ് കി. ഗ്രാം ഗോതമ്പിനുംഅര്ഹത ഉണ്ടായിരിക്കും.
എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിഗ്രാം അരിയും 6.70രൂപ നിരക്കില്‍ രണ്ട് കി. ഗ്രാം ഗോതമ്പും ലഭിക്കും. എപിഎല്‍ രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണപദ്ധതിയില് ഉള്‍പ്പെട്ടവര്‍ക്ക് എട്ട് കിഗ്രാം അരി രണ്ട് രൂപയ്ക്കും രണ്ട്്കിഗ്രാം ഗോതമ്പ് കിലോ ഗ്രാമിന് 6.70 രൂപനിരക്കിലും ലഭിക്കും. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപനിരക്കില്‍ 35കിഗ്രാം അരി ലഭിക്കും. കിഗ്രാമിന് 15രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട്കിലോ ആട്ട പ്രതിമാസംലഭിക്കും. മാസാദ്യം മുതല്‍ തന്നെ ഒരുമാസത്തെമുഴുവന് വിഹിതവും കാര്‍ഡുടമകള്‍ക്ക് വാങ്ങാം. അന്നപൂര്‍ണ റേഷ ന്‍കാര്‍ഡ് ഉടമകള്‍ക്ക് 10കി ഗ്രാം അരിവീതം സൗജന്യമായി റേഷന്‍കടകളില്‍നിന്ന് ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം.
പരാതികകള്‍ 1800-425-1550/1967 ടോള്‍ ഫ്രീ നമ്പറിലോ സപ്ലൈ ഓഫീസുകളിലോ അറിയിക്കാം. താലൂക്ക് സപ്ലൈഓഫീസര്‍: വൈത്തിരി-04936 255 222, ബത്തേരി-04936220213, മാനന്തവാടി-04935 240252.
പ്രതികരിക്കാൻ ഇവിടെ എഴുതുക: