നിഷ്കാമ കര്‍മ്മം ചെയ്ത്, ആത്മജ്ഞാനം നേടുകയും പരമാന്ദം കൈവരിക്കുകയുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. എന്നാണെങ്കില്‍, കഠിനപ്രയത്നം ആവശ്യമുള്ളതും ഉപകരണങ്ങള്‍ വേണ്ടതുമായ കര്‍മ്മങ്ങള്‍ എന്തിന് ചെയ്യണം? (ഇവിടെ കര്‍മ ശബ്ദത്തിന് ലൗകീകവും വൈദീകവും ആത്മീയവുമായ പ്രവര്‍ത്തികളില്‍ എന്ന അര്‍ത്ഥം സ്വീകരിക്കണം.)
ഭൗതീകലോകത്തിലെ സുഖലാഭത്തിനുവേണ്ടിയുള്ള പ്രവര്‍ത്തികളില്‍ ആകെ മുങ്ങി നില്ക്കുകയാല്, നിന്റെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും മാലിന്യം ഒട്ടിപ്പിടിച്ച് അശുദ്ധമായിരിക്കുകയാണ്. അതിനാല്‍ തത്ത്വജ്ഞാനം നേടാനുള്ള .യോഗ്യതയില്ല. അതുകൊണ്ട് അവയുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ മാത്രമേ നിനക്ക് അര്‍ഹതയുള്ളൂ.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: