വേദത്തില്‍ വിധിച്ച നിത്യവും (സന്ധ്യാവന്ദനം മുതലായവ)നൈമിത്തികവും (രാജാവിന്ന് രാജ്യരക്ഷണം നിമിത്തമായിചെയ്യേണ്ടിവരുന്ന യുദ്ധം, വധശിക്ഷ മുതലായവ) ചെയ്യാതിരുന്നാല്‍ പ്രത്യവായം എന്ന പാപ പ്രതികരണം സംഭവിക്കും. അതുകൊണ്ട്-”മാതേ സംഗഃ അസ്തു അകര്‍മ്മണി -കര്‍മ്മം ചെയ്യാതിരിക്കാന്‍ ആഗ്രഹിക്കരുത്. ”ഞാന്‍ യുദ്ധം ചെയ്യുകയില്ല-നയോത്സ്യാമി- എന്ന് നീ പറഞ്ഞില്ലേ?
അതും ഫലത്തിനുവേണ്ടിയുള്ള മറ്റൊരുതരം ആസക്തി തന്നെയാണ്. -കഴിയില്ല എന്നസൊല്ല എന്ന ഭാവം-
മനുസ്മൃതിയില്‍ ഇങ്ങനെ പറയുന്നുഃ
”മോക്ഷാര്‍ത്ഥീ ന: പ്രവര്‍ത്തതേ
തത്ര കാമ്യനിഷിദ്ധയോഃ
നിത്യ നൈമിത്തികേ കുര്യാല്‍
പ്രത്യവായ ജിഹാസയാ”
ഭഗവല്പദത്തില് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍, ഭൗതികവും ദിവ്യ സുഖത്തിനുവേണ്ടിയുള്ളതുമായ കര്‍മ്മങ്ങളും (കൊലപാതകം കളവ് മുതലായവയും) ചെയ്യരുത്. നിത്യവും നൈമിത്തികവുമായ കര്‍മ്മങ്ങള്‍ ചെയ്യണം. ഇല്ലെങ്കില്‍ പ്രത്യവായം എന്ന ദോഷം സംഭവിക്കും ആത്മീയമായ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ അതുദോഷം ചെയ്യും.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: