ഹോം » കേരളം » 

ലോട്ടറി: വി.എസിന് മുഖ്യമന്ത്രിയുടെ മറുപടി

June 17, 2011

തൃശൂര്‍: അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. ലോട്ടറി പ്രശ്നത്തില്‍ ഈ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നതു വി.എസിനു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ലോട്ടറി മാഫിയ കോടികള്‍ കടത്തിയെന്നു വിലപിക്കുക മാത്രമാണ് വി.എസ് ചെയ്തത്. ലോട്ടറിക്കെതിരേ ഒരു നടപടിയും വി.എസ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്‌ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചാണ്ടി വ്യക്‌തമാക്കി.

സ്വാശ്രയ വിഷയത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ എല്ലാ മാനേജ്‌മെന്റുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. ഇഷ്ടം പോലെ പ്രവേശനം നടത്താന്‍ ആരെയും അനുവദിക്കില്ല.

ഈ പ്രശ്‌നത്തിന്‌ ഉടന്‍ ശ്വാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick