എന്തുകൊണ്ടാണ് കാമ്യകര്‍മ്മങ്ങളെ തുടരെ തുടരെ നിഷേധിക്കുന്നത്?
ഈശ്വരാരാധനാരൂപവും നിഷ്ക്കാമവും ആയ കര്‍മ്മങ്ങളെയാണ് ബുദ്ധിയോഗം എന്നു പറയുന്നത്. വിവരിച്ചു പറഞ്ഞാല്‍ നമ്മളെല്ലാം ജീവാത്മാക്കളാകയാല് പരമാത്മാവായ ശ്രീകൃഷ്ണനോട് ചേര്‍ന്നു നിന്ന് ഭഗവത് കര്‍മ്മങ്ങളില്‍ പങ്കാളിയായി ജീവിതം തുടരുക, ഇതാണ് ബുദ്ധിയോഗം.
ഈയോഗം ഭൗതീക ബന്ധങ്ങള്‍ ഇല്ലാത്തതിന്നാല്‍ ഉത്കൃഷ്ടവും ഭഗവാനുമായി നേരിട്ടു ബന്ധപ്പെട്ടതുമാകയാല് ഉന്നതവുമായ മാര്‍ഗ്ഗമാണ്. ഈവഴിയില്നിന്ന് എത്രയോ നാഴിക താഴ്ന്നതലത്തിലാണ് കാമ്യകര്‍മ്മങ്ങളുടെ പാത മാത്രമല്ല ‘അവരമാണ്’ ജന്മകര്‍മ്മങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നതാകയാല്‍ നികൃഷ്ടമാണ്. ഉന്നത ഗതിയിലേക്കുമാറ്റുവാന് തടസമായിത്തീരുന്ന പാപമാകുന്ന മാലിന്യം നിറഞ്ഞതുമാണ്.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: