ന്യൂദല്‍ഹി: മദ്യരാജാവായിരുന്ന വിജയ് മല്ല്യയ്ക്ക് അഞ്ച് ജാമ്യമില്ലാ അറസ്റ്റുവാറന്റുകള് കൂടി. മല്ല്യയ്ക്കും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ധനകാര്യവിഭാഗം മേധാവിക്കു ം എതിരെയാണ് വാറന്റുകള്‍. അടുത്ത മാസം 13ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുള്ള മറ്റൊരു വാറന്റ് നിലവിലുണ്ട്.
കിംഗ്ഫിഷര്‍ ജിഎംആര്‍ ഗ്രൂപ്പിന് എട്ടു കോടി നല്‍കാനുള്ളതുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റുകള്‍. അതിനിടെ കിംഗ്ഫിഷര്‍ കേസുമായി ബന്ധപ്പെട്ട കര്‍ണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: