കൊട്ടിയം: ചാത്തന്നൂര്‍, കൊട്ടിയം പ്രദേശങ്ങളില്‍ വില്‍പ്പന നടത്താന്‍ ഓട്ടോയില്‍ കടത്തിയ 230 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ഇരവിപുരം പഴയാറ്റിന്‍കുഴി ചകിരത്ത് ജംഗ്ഷനില്‍ തൊടിയില്‍ വീട്ടില്‍ സലീം(34) ആണ് പിടിയിലായത്. എക്സൈസ് സിഐ ബി.സുനിലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാകുന്നത്. കൊട്ടിയം, ചാത്തന്നൂര്‍ ഭാഗത്ത് വില്‍പ്പനക്കായി എത്തിച്ചതായിരുന്നു കഞ്ചാവ് പൊതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: