ന്യൂയോര്‍ക്ക്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് അംഗങ്ങളെ ചേര്‍ത്ത യുവാവിന് 22.5 വര്‍ഷം തടവ്. മുഫിദ് എല്ഗിഫ് (32)നെയാണ് തടവിന് വിധിച്ചത്.
അമേരിക്കയില്‍ നിന്നും പിടിയിലാകുന്ന ആദ്യ ഐസ് റിക്രൂട്ടര്‍ ആണ് മൂഫിദ്. ഇയാള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഐസ് പ്രചരണം നടത്തിയിരുന്നു.
ഭീകരവാദത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നു. ഐസിലേക്ക് ആളുകളെ കയറ്റിയയച്ചിരുന്നു. രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥരെ ഇയാള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: