മട്ടാഞ്ചേരി: വാഹന പരിശോധന നടത്തുന്ന പോലീസിനെ കണ്ട് ഗതിമാറ്റിയ ബൈക്ക് ബസ്സിലിടിച്ച് യുവാവിനും. യുവതിക്കും പരിക്കേറ്റു ഫോര്‍ട്ടുകൊച്ചി നാല്പതടി റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ദ്രോണാചാര്യ ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ തി രുവനന്തപുരം സ്വദേശി ഹസീസ് ബാബു മകന് ഹഫീസ്സ് (23) കോഴിക്കോട് സ്വദേശി വേലായുധന് മകള്‍ മാളവിക (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാളവികയ്ക്ക് തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
ഹഫീസ്സിന്റെ കാലിന് ഗുരുതരമായ പരിക്കുണ്ട്. പനയപ്പള്ളി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശ്രുശൂഷ നല്കി മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് മാറ്റി. കളമശേരിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ലീഗല്‍ സ്റ്റഡീസ് സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഫോര്‍ട്ടുകൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന ബസ്സില്‍ അലക്ഷ്യമായെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രാഫിക്ക് എസ്ഐ കെ.ആര്. മധു പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: