കളമശേരി: കുസാറ്റ് കലോത്സവം സര്‍ഗം 2016 മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ 104 പോയന്റുമായി തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്തും, 91 പോയന്റുമായി മെയിന്‍ ക്യാമ്പസ് കുസാറ്റ് രണ്ടാം സ്ഥാനത്തും, 62 പോയന്റുമായി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ്റ് മൂന്നാം സ്ഥാനത്തും, 11 പോയന്റുമായി കോളേജ് ഓഫ് എഞ്ചിനിയറിംഗ് കിടങ്ങൂര്‍ നാലാം സ്ഥാനത്തും ആണ്. ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ ഐശ്വര്യ സുരേഷ്, ടോക് എച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഒന്നാം സ്ഥാനത്തും ആര്‍ദ്ര മുരളി, മോഡേണ്‍ എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനത്തും ശ്രീലക്ഷ്മി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ്റ് മൂന്നാം സ്ഥാനവും നേടി. ശാസ്ത്രീയ സംഗീതത്തില്‍ മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ശ്വേതമേനോന് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് കോളേജ് ഓഫ് കിടങ്ങൂറിലെ ശ്രീപ്രിയ. വിയും നേടി.
ഇംഗ്ലീഷ് പദ്യ പാരായണത്തില്‍ കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ ജുഗാല് ജെ. ഒന്നാം സ്ഥാനവും, ഫര്ഹാന് ബിന്‍ അബ്ദുള്‍ ഗഫൂറായിക്കല് മെയിന്‍ ക്യാമ്പസ് കുസാറ്റ് രണ്ടാം സ്ഥാനവും നേടി. മിമിക്രിയില്‍ ചെങ്ങന്നൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ അക്ഷയ് പ്രസാദ് ഒന്നാം സ്ഥാനവും മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ അഭിഷേക് ദാമോദരന്‍ രണ്ടാം സ്ഥാനവും നേടി. നാടോടിനൃത്തത്തിന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂരിലെ ഗ്രീഷ്മ.ആര്.നാഥ് ഒന്നാം സ്ഥാനവും തൃക്കാക്കര മോഡല്‍ എഞ്ചിനിയറിംഗ് കോളേജിലെ ശ്രീലക്ഷ്മി പ്രദീപ് രണ്ടാം സ്ഥാനവും നേടി. സംഘനൃത്തത്തില്‍ മോഡേണ്‍ എഞ്ചിനീയറിംഗ് കോളേജിലെ ആര്‍ദ്ര മുരളിയും സംഘവും ഒന്നാം സ്ഥാനവും മോഡേണ്‍ എഞ്ചിനീയറിംഗ് കോളേജിലെ അമൃത സത്യനാഥനും സംഘവും രണ്ടാം സ്ഥാനവും നേടി.
ഡിബേറ്റ് മലയാളം മത്സരഇനത്തില്‍ അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ആകാശ് ജി.എസും സംഘവും സിഒഇ പത്തനാപുരത്തിലെ രേഷ്മ പ്രദീപും സംഘവും രണ്ടാം സ്ഥാനവും നേടി. സ്റ്റെറ്റ് ഇന്സിന്ക്രോ മത്സര വിഭാഗത്തില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് കോളേജിലെ ആനന്ദ ജ്യോതിയും സംഘവും ഒന്നാം സ്ഥാനവും, മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ അലീന സെബാസ്റ്റ്യനും സംഘവും രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ ലളിത ഗാന മത്സര വിഭാഗത്തില്‍ മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിഷുണു സദാനന്ദന് പി. യും മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ പോള്‍ വി.സെബാസ്റ്റ്യന്‍ രണ്ടാം സ്ഥാനവും നേടി.മലയാളം പ്രസംഗം വിഭാഗത്തില്‍ കുസാറ്റ് മെയിന്‍ ക്യാമ്പസിലെ അമൃത രാജ് ഒന്നാം സ്ഥാനവും കുസാറ്റ് മെയിന്‍ ക്യാമ്പസിന്റെ സുശാന്ത് ഷാജി രണ്ടാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: