മോസ്കോ: തെക്കുപടിഞ്ഞാറന്‍ റഷ്യയില്‍ ഫ്ളൈ ദുബായ് യാത്രാവിമാനം തകര്‍ന്നുവീണ് 61 പേര് മരിച്ചു. പ്രദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 3.50ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.01) റോസ്തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം.
ഫ്ളൈ ദുബായ് വിമാന കമ്പനിയുടെ എഫ്.ഇസെഡ് ബോയിംഗ് 738 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38നാണ് വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്.
റണ്‍വേയിലെ മൂടല്‍മഞ്ഞാണ് അപകടകാരണമെന്നു കരുതുന്നു. ലാന്‍ഡിംഗിനെ വിമാനത്തിന് തീപിടിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ഇതില്‍ ആറുപേര്‍ വിമാനജീവനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: