പാനൂര്‍: കാവി കണ്ടാല്‍ വിഭ്രാന്തിയിളകുന്ന പോലീസുകാര്‍ ഗ്രാമപഞ്ചായത്ത് ബോര്‍ഡിനും കരിഓയില്‍ അടിച്ചു.കുനുമ്മലില്‍ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വാഗതമാശംസിച്ചു സ്ഥാപിച്ച ഫലകത്തിനാണ് പാനൂര്‍ പോലീസ് കരിഓയില്‍ അടിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഛായങ്ങള്‍ മായ്ക്കുന്നതിനിടെ കാവികണ്ടു വിളറി പിടിച്ച പോലീസുകാര്‍ പഞ്ചായത്ത്സ്ഥാപിച്ച ബോര്‍ഡും വികൃതമാക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ബിജെപി കേന്ദ്രങ്ങളില്‍ മാത്രമാണ് കരിഓയിലുമായി പോലീസിന്റെ രാത്രിസഞ്ചാരമെന്നാക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: