ഇരിട്ടി: പായം മണ്ഡല് സഹകാര്യവാഹക് കൈതേരി ഗിരീഷിനു നേരെ സിപിഎം അക്രമം. അടിയേറ്റ് പരിക്കേറ്റ ഗിരീഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7മണിയോടെ ആയിരുന്നു അക്രമം. പായത്തെ പായം ഗ്രാമീണ വായനശാലയ്ക്ക് മുന്‍വശത്ത് വെച്ച് സിപിഎം പ്രവര്‍ത്തകരായ വിനോദ് കുമാര്‍, രഞ്ജിത്ത്, എം. മുരളി , വി. ബാബു എന്നിവര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ഗിരീഷ് പറഞ്ഞു. ഗ്രാമീണ വായനശാലയുടെ വരാന്തയില്‍ വെച്ച് സിപിഎം മഹിളാ അസോസിയേഷന്റെ യോഗം നടന്നിരുന്നു. യോഗത്തില്‍ നടന്ന പ്രസംഗം റോഡില്‍ നിന്നും കേള്‍ക്കുന്നതിനിടെ ഇവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും പ്രസംഗം മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തെന്നു പറഞ്ഞു കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങുകയും ഷര്‍ട്ടും വസ്ത്രങ്ങളും വലിച്ചു കീറുകയായിരുന്നെന്നും ഗിരീഷ് പറഞ്ഞു. ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: