ഹൈദരാബാദ്: ഭാരത് മാതാ കീ ജയ് വിളിക്കെതിരെ പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ജാമിയ നിസാമിയ ഫത്വ പുറപ്പെടുവിച്ചു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് എതിരാണെന്നാണ് ഫത്വയില് പറയുന്നത്. മൗലവി സെയ്ദ് ഗുലാം സമദാനി അലി ഖാദ്രിയുടെ ആവശ്യപ്രകാരമാണ് ഫത്വ.
മനുഷ്യര്‍ മാത്രമേ മനുഷ്യര്‍ക്ക് ജന്മം നല്‍കാറുള്ളൂ. അതിനാല്‍ ഭാരത ഭൂമിയെ അമ്മയായി കാണുന്നതിനെ ന്യായീകരിക്കാനാവില്ല. ഫത്വയുടെ കാരണം വിശദീകരിച്ച് മുഫ്തി അസീമുദ്ദീന് പറയുന്നു. മനുഷ്യന്റെ അമ്മ മനുഷ്യസ്ത്രീയാണ്. ഭൂമിക്കും മൃഗങ്ങള്‍ക്കും മറ്റൊരു വസ്തുവിനും മനുഷ്യന് ജന്മം നല്കാന് കഴിയില്ല.
ഇതാണ് പ്രകൃതിയുടെ നിയമം. ഫത്വയില് വിശദീകരിക്കുന്നു. ഇസഌം മതവും ഇതുതന്നെയാണ് പറയുന്നത്. ഭാരതത്തെ മാതാവായി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് വ്യക്തികളുടെ മതവിശ്വാസമാണ്. അത് മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഭാരത് മാതാ കീ ജയ് എന്നത് ഭരണഘടനയില്‍ ഇല്ലെന്നും മുഫ്തി അസീമുദ്ദീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: