ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്. എ. എ. ആര്. ഗീലാനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു പോകണമെന്ന ഉപാധിയിന്മേലാണ് ജാമ്യം. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സല് ഗുരു അനുസ്മരണത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിനെതുടര്ന്നായിരുന്നു അറസ്റ്റ്
. ദല്‍ഹി പ്രസ് ക്ലബ്ബില്‍ ഫെബ്രുവരി പത്തിനായിരുന്നു അനുസ്മരണം നടത്തിയത്.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ദീപക് ഗാര്‍ഗ്ഗാണ് ജാമ്യം അനുവദിച്ചത്. ഗിലാനിക്ക് ജാമ്യം അനുവദിച്ചാല്‍ അത് തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ദല്‍ഹി പോലീസ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: