കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര റെയില്‍മന്ത്രിയുമായ ഒ.രാജഗോപാലിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളും കേന്ദ്രമന്ത്രിയായിരിക്കെ നടത്തിയ വന്‍ വികസന പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
‘മുന്നോട്ട്’ എന്ന അര്‍ത്ഥം വരുന്ന സംസ്കൃത പദം ‘ചരൈവേതി’ എന്ന് നാമകരണം ചെയ്ത ഡോക്യുമെന്ററി ആദി ക്രിയേഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. നീതി ദീപ്കുമാറാണ് രചനയും സംവിധാനവും. നിര്‍മാണം ദീപ്കുമാര്‍. റോയിറ്റ അങ്കമാലി കാമറയും ഗീവര്‍ഗ്ഗീസ് വി.ആര്. എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. രാഹുല്‍ പി.ആര്, ബാബു കൊച്ചി എന്നിവരാണ് സംവിധാന സഹായികള്‍.
എഡിറ്റിങ് ഉള്‍പ്പെടെ പൂര്‍ത്തിയായ ചരൈവേതി ഏപ്രില്‍ അവസാനവാരം പുറത്തിറങ്ങും. രാജഗോപാലിന്റെ ജീവിതത്തിലൂടെ ഒരു മാധ്യമപ്രവര്ത്തകന് നടത്തുന്ന യാത്രയായാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നതെന്ന് നീതി ദീപ്കുമാര്‍ പറഞ്ഞു. കുട്ടിക്കാലം, കുടുംബം, രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം, രാഷ്ട്രീയ ജീവിതം എന്നിവ വിഷയമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: