വേദത്തിന്റെ നിര്‍ണ്ണയിക്കപ്പെട്ട അര്‍ത്ഥം അറിയാത്ത ആചാര്യന്മാരില്നിന്ന് നാനാവിധങ്ങളായ സാധനാനുഷ്ഠാനങ്ങളും അവയുടെ ഫലങ്ങളും കേട്ട് അതാണോ ശ്രേയസ്ക്കരം? ഇതാണോ ശ്രേയസ്ക്കരം എന്നു സംശയിക്കുന്നു. അതുകാരണം യഥാര്‍ത്ഥ തത്ത്വത്തില്‍നിന്ന് നിന്റെ മനസ്സു തെന്നിത്തെറിച്ചു പോവുകയാണ്. ഈചലനം ഒഴിവാക്കുകയാണ് വേണ്ടത്. അതിനുള്ള ഉപായം സമാധിയില്‍ മനസ്സ് ഉറപ്പിക്കുക അപ്പോഴാണ് ബുദ്ധി ഭഗവാന്റെ -ശ്രീകൃഷ്ണന്റെ തത്ത്വ ജ്ഞാനം കൊണ്ട്നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: