കോട്ടയം: പാലാ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായി പരാതി. പാലാ പോളിടെക്നിക്ക് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളോടാണ് കോട്ടയം-പാല റൂട്ടില്‍ ഓടുന്ന മില്ലേനിയം ബസ്സിലെ ജീവനക്കാര്‍ മോശമായി പെരുമാറുന്നത്. എസ്ടി യുടെ പേരില്‍ വിദ്യാര്‍ത്ഥികളോട് അസഭ്യം പറയുകയും ഇതിനെ ചോ ദ്യം ചെയതാല്‍ കൈയ്യേറ്റം ചെയ്യുകയുമാണ് ജീവനക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ദിവസവും അനേകം വിദ്യാര്‍ത്ഥികളോടാണ് ബസ്സ് ജീവനക്കാര്‍ മോശമായി പെരുമാറുന്നത്. വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി എസ്ടി നല്‍കാതെ ഫുള്‍ടിക്കറ്റ് എടുപ്പിക്കുയും ഇവര്‍ ചെയ്യുന്നു. വിദ്യാര്‍ത്ഥികളും നാട്ടുകാരും ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ബസിലെ ജീവനക്കാര്‍ പോലീസിനെ സ്വാധീനിച്ച് വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: