ഹോം » വാര്‍ത്ത » ഭാരതം » 

യു.പിയില്‍ ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു

July 4, 2011

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു. ഗോരഖ്പുരില്‍ പഴയ ഗോരഖ്നാഥ് മേഖല പ്രസിഡന്റ് ബദ്രുല്‍ ഹസനാണ് (34) കൊല്ലപ്പെട്ടത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘം ഹസന് നേരെ നിറയൊഴിക്കുകയായിരുന്നു.

കൊലപാതക കാരണത്തേക്കുറിച്ചോ കൊലയാളികളെക്കുറിച്ചോ സൂചന ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹസനും ഭോല എന്നു വിളിക്കുന്ന ബിഎസ് പി നേതാവ് സിറാജുദീനും പാര്‍ട്ടി യോഗം കഴിഞ്ഞു ഗൊരഖ്നാഥ് അമ്പലത്തിലേക്കു ബൈക്കില്‍ പോകും വഴി കോട്ട് വാലി മേഖലയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ ബൈക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് പരുക്കേറ്റ ഭോലയുടെ നില ഗുരുതരമാണ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick