കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് ഓപ്പണ്‍ റിക്രൂട്ടമെന്റ് റാലി നടത്തുന്നു. മാനന്തവാടി വിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ ഏപ്രില്‍ ഏഴു മുതല്‍ 17 വരെയാണ് റിക്രൂട്ട്മെന്റ്. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവര്ക്കും റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. പുരുഷന്മാര്ക്കു മാത്രമുള്ള ഒഴിവുകളാണിത്.
ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമെ റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ.
1. സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍: പ്രായപരിധി 17 മുതല്‍ 23 വയസുവരെ. യോഗ്യത- പ്ലസ്ടു/തത്തുല്യം. ഉയരം- 162 സെന്റിമീറ്റര്‍. തൂക്കം- 50 കിലോഗ്രാം, നെഞ്ചളവ്- 77/82 സെ.മീ.
2. സോള്‍ജിയര്‍ ടെക്നിക്കല്‍: പ്രായപരിധി 17 മുതല്‍ 23 വയസുവരെ. യോഗ്യത- സയന്‍സ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഉയരം- 165 സെ.മീ. തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
3.സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി: പ്രായപരിധി 17 മുതല്‍ 21 വയസുവരെ. യോഗ്യത- 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ഉയരം- 166 സെമീ തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
4.സോള്‍ജിയര്‍ ട്രേഡ്സ്മാന്: പ്രായപരിധി 17 മുതല്‍ 23 വയസുവരെ. യോഗ്യത- പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ഉയരം- 166 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. ഹൗസ് കീപ്പര്‍, മെസ് കീപ്പര്‍ വിഭാഗക്കാര്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
5. സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് (നാവെറ്റ്): കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി മൊത്തം അമ്പതുശതമാനം മാര്‍ക്കോടെ പ്ലസ്ടു. ബിഎസ്സി ബിരുദം (ബോട്ടണി, സുവോളജി, ബയോ-സയന്‍സ്) ഉണ്ടെങ്കില്‍ നിശ്ചിത ഇളവ് ലഭിക്കും.
റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ തുടര്‍ന്ന് പറയുന്ന രേഖകള്‍ സ്ക്രീനിംഗ് സമയത്ത് ഹാജരാക്കണം: എട്ടാം ക്ലാസ്/എസ്എസ്എല്‍സി /10+2/എസ്എസ്എല്‍സി ഇന്റര്‍മീഡിയറ്റ്/വിഎച്ച്എസ്സി/ഐടിഐ/ബിരുദം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി. 15 കോപ്പി പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ . നേറ്റിവിറ്റി/സ്ഥിരതാമസം/ജാതി സംബന്ധിച്ച അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തഹസില്‍ദാര്‍/ഡിസ്ട്രിക്ട് കളക്ടര്‍ സാക്ഷ്യപ്പെടുത്തുകയും ഓഫീസ് സീല്‍ വയ്ക്കുകയും വേണം. വില്ലേജ് ഓഫീസര്‍/ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ലഭിച്ച ആറു മാസത്തില്‍ കവിയാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്. വിമുക്തഭടന്/സര്‍വീസിലുള്ളവര്‍/വിധവകള്‍/യുദ്ധവിധവകള്‍ എന്നിവരുടെ മക്കളാണെങ്കില്‍, റിക്കാര്‍ഡ് ഓഫീസില്‍ നിന്നു ലഭിച്ച റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസല്‍ എന്‍സിസി സര്‍ട്ടിഫിക്കറ്റും, ഫോട്ടോകോപ്പിയും.
സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ അതിന്റെ അസലും പകര്‍പ്പും. 18 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ രക്ഷകര്‍ത്താവിന്റെ സത്യവാങ്മൂലം 10 രൂപാ മുദ്രപ്പത്രത്തില്‍ ഇംഗ്ലീഷില്‍ നല്‍കണം. 21 വയസിനു താഴെയുള്ളവര്‍ അവിവാഹിതരായിരിക്കണം.എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: