മറൈന്‍ പ്രോക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് അതോറിട്ടി (എംപിഇഡിഎ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലാണ് നിലവില്‍ 45 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലായിരിക്കും നിയമനം.
1. ജൂനിയര്‍ ലബോറട്ടറി അനലിസ്റ്റ്: ഒഴിവ്- 10 (ജനറല്‍- 6, എസ്സി-2, ഒബിസി- 2) യോഗ്യത: കെമിസ്ട്രി /ഫിഷറീസ് ബിരുദം. അല്ലെങ്കില്‍ കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബിരുദവും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും. പ്രായപരിധി 28 വയസ്. ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.
2. ഫീല്‍ഡ് സൂപ്പര്വൈസറര്: ഒഴിവ്- 9 (ജനറല്‍- 6, ഒബിസി – 3) യോഗ്യത: മെറിക്കല്ച്ചര്/അക്വാകള്‍ച്ചര്‍/ഫിഷറീസ് സയന്‍സ് സുവോളജി/മറൈന്‍ ബയോളജി/ഓഷന്‍ ലൈഫ് സയന്‍സ്/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ബിരദുവും അക്വാക്കള്ച്ചറില് മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും. പ്രായപരിധി 28 വയസ്. ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.
3. ജൂനിയര്‍ ക്ലാര്‍ക്ക്: ഒഴിവ്- 10 (ജനറല്‍- 5, ഒബിസി- 3, എച്ച്ച്ച്- 1, വിമുക്തഭടന്- 1. യോഗ്യത ബിരുദം. അംഗീകൃത സ്ഥാപനത്തില്‍നിന്നും നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രോസസിംഗ് മണിക്കൂറില്‍ 9000 കീ ഡിപ്രഷന് വേഗം, എക്സല്‍) പ്രായപരിധി 28 വയസ്. ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
4. ഇലക്ട്രിക്കല്‍ ഓപ്പറേറ്റര്‍: ഒഴിവ്- 1 (ജനറല്‍- 1) യോഗ്യത: എസ്എസ്എല്‍സി, ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമയും ഒരുവര്‍ഷ പ്രവൃത്തി പരിചയവും. പ്രായപരിധി 28 വയസ്. ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
5. മള്‍ട്ടി ടാസ്കിങ് അസിസ്റ്റന്റ് ഫില്‍ഡ് അസിസ്റ്റന്റ്): ഒഴിവ്- 15 ഒഴിവ് (ജനറല്‍- 9, എസ്സി- 1, ഒബിസി- 4, വിമുക്തഭടന്- 1) യോഗ്യത: 10-ാംക്ലാസ് ജയം. അക്വാക്കര്ച്ചറില് രണ്ടുവര്ഷപ്രവൃത്തി പരിചയം. പ്രായപരിധി 28 വയസ്. ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ. ഫീസ് 250 രൂപ.
The Secretary, MPEDA എന്ന പേരില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്ടായി ഫീസടയ്ക്കണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസില്ല. അപേക്ഷ: ംംം.ാുലറമ.ഴീ്.ശി എന്ന വെബ്സൈറ്റിലെ വിശദ വിജ്ഞാപനം വായിച്ച് മനസിലാക്കിയശേഷം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: