കണ്ണൂര്‍: കണ്ണൂര്‍ വിഷന്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കണ്ണൂര്‍ വിഷന്‍ ആദരം പരിപാടിയില്‍ ലതാ മങ്കേഷ്കറിന്റെ സംഗീത ജീവിതത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗായിക സരിത റഹ്മാന് അവതരിപ്പിക്കുന്ന കുഛ് ദില്‍ നേ കഹാ ഗസല്‍ സന്ധ്യയോടൊപ്പം ജില്ലാ കലക്ടര്‍ പി.ബാലകിരണിനെയും കാഞ്ഞങ്ങാട് രാമചന്ദ്രനെയും ആദരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് റബ്കോ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി പി.ഹരിശങ്കര്‍ മുഖ്യാതിഥിയാകും. 1949 മുതല്‍ 1981 വരെയുള്ള ലതാമങ്കേഷ്ക്കറിന്റെ ഇരുപത് ഗാനങ്ങളാണ് ഗസല്‍ സന്ധ്യയില്‍ അവതരിപ്പിക്കുന്നതെന്ന് ഗായിക സരിത റഹിമാന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നൗഷാദ് മെഹ്ഫില്‍, എം.രാധാകൃഷ്ണന്, കെ.പ്രമോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: