ഹോം » കേരളം » 

സ്വാശ്രയം: സുപ്രീംകോടതിയിലേക്കില്ലെന്ന് ഇന്റര്‍‌ചര്‍ച്ച് കൌണ്‍സില്‍

July 4, 2011

തിരുവനന്തപുരം: 50 ശതമാനം മെഡിക്കല്‍ സീറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. സ്വാശ്രയ പ്രശ്നത്തില്‍ ഇന്നു നടക്കുന്ന സര്‍വകക്ഷിയോഗത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കയുണ്ടെന്നും വക്താവ് ഫാ. മാണി കുരിയിടം പറഞ്ഞു.

ഭരണഘടനയും നിലവിലുളള നിയമങ്ങളും അടിസ്ഥാനമാക്കിയാണ് മാനേജുമെന്റുകള്‍ ഒഴിവു വന്ന സീറ്റുകളിലേക്കു പ്രവേശനം നടത്തിയത്. ഇതില്‍ കൗണ്‍സിലിനു തെറ്റു പറ്റിയിട്ടില്ലെന്നു ഫാ. മാണി കുരിയിടം വ്യക്തമാക്കി.

സര്‍ക്കാര്‍ 50 ശതമാനം സീറ്റ് ഏറ്റെടുത്തപ്പോള്‍ നേരിട്ടു ബാധിച്ചതു പ്രവേശനം നേടിയ വിദ്യാര്‍ഥികളെയാണ്. അതിനാല്‍ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കട്ടെയെന്നാണു കൗണ്‍സില്‍ നിലപാട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick