ഹോം » വാര്‍ത്ത » ഭാരതം » 

ട്രെയിനില്‍ ബോംബ്‌: വന്‍ദുരന്തം ഒഴിവായി

June 17, 2011

ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി റെയില്‍‌വേ സ്റ്റേഷനില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ നിന്നു ബോംബ് കണ്ടെത്തി. ശക്തിയേറിയ ടൈമര്‍ ബോംബാണു കണ്ടെത്തിയത്. കൃത്യസമയത്ത്‌ ആസാം പോലീസ് ബോംബ് നിര്‍വീര്യമാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കൊല്‍ക്കത്ത -ഗുവാഹത്തി കാഞ്ചന്‍ജംഗാ എക്‌സ്‌പ്രസിലാണ്‌ ബോംബ്‌ കണ്ടെത്തിയത്‌. പതിവു തെരച്ചിലിനിടെയാണ്‌ എസ്‌ 5 കോച്ചില്‍ സീറ്റിനടിയിലായി ബോംബ്‌ വച്ചിരിക്കുന്നതായി പോലീസ്‌ കണ്ടത്‌. ടിഫിന്‍ ക്യാരിയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്.

ഇതേത്തുടര്‍ന്നു ബോംബ് സ്ക്വാഡെത്തി വിശദമായ പരിശോധന നടത്തി. അഞ്ചു കിലോ ആര്‍ഡിഎക്സ് ഉപയോഗിച്ചാണു ബോംബ് നിര്‍മിച്ചത്. നാല് ഡിറ്റണേറ്ററുകളും ഒരു ക്ലോക്കും ബോംബില്‍ ഘടിപ്പിച്ചിരുന്നു.

സംഭവത്തെത്തുടര്‍ന്നു സംസ്ഥാനത്ത് അതീവജാഗ്രത പുറപ്പെടുവിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick