എന്നില്‍ മനസ്സുറപ്പിച്ച്നിര്ത്തി. അതുവഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനെ യുക്തന് എന്നു വിളിയ്ക്കാം. അങ്ങനെ ചെയ്യാതെ കൃത്രിമമാര്‍ഗ്ഗത്തിലൂടെ മനസ്സിനെ വശീകരിയ്ക്കാന്‍ ശ്രമിക്കുന്നവര്ഉണ്ട്. വേദാന്ത ഗ്രന്ഥങ്ങള്‍ കേള്‍ക്കുക പഠിയ്ക്കുക മനനം ചെയ്തുറപ്പിക്കുക പ്രാണായാമം തുടങ്ങിയ യോഗങ്ങള്‍ ചെയ്യുക -ഈരീതിയില്‍ മനസ്സിനെ കീഴ്പ്പെടുത്താന്‍ പാടുപെടുന്ന അത്തരക്കാരെ അയുക്തന്മാര് എന്നാണ് വിളിയ്ക്കേണ്ട്ത്.
അവര്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ തത്വവും പ്രഭാവവും അറിയാനുള്ള ബുദ്ധിയുണ്ടാവുകയില്ല. മാത്രവുമല്ല അതീന്ദ്രിയവും ഭഗവദ് പരവുമായ ഭഗവനാമ കീര്‍ത്തന- ശ്രവണ, സ്മരണാദികള് ചെയ്യാനുള്ള ഉത്സാഹവും ഉണ്ടാവില്ല, അതുകൊണ്ടു തന്ന അന്തഃകരണം ഭൗതികവിഷയങ്ങളുടെ ആക്രമത്തില്‍ അശാന്തി അനുഭവപ്പെടുന്നു. ശാന്തി ഇല്ലെങ്കില്‍ എങ്ങനെ സുഖം എങ്ങനെ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: