മട്ടാഞ്ചേരി: നഗ്ന പാദരായി നഗരഗ്രാമദേശങ്ങള് താണ്ടി ജൈന സന്യാസിനിമാര്‍ കൊച്ചി ജൈന ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. സൗമ്യപ്രഭ ശ്രീജി(55), സൗമ്യദര്ശനശ്രീ (50), അക്ഷയ് ദര്ശനശ്രീ (33) എന്നീ സ്വാമിനിമാരാണ് കൊച്ചി ശേ്വതാംബര് ജൈന ക്ഷേത്രത്തിലെത്തിയത്.
രാജസ്ഥാനിലെ പാലിക, ബിക്കാനീര്‍, നഗോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സ്വര്‍ഗ്ഗീയ ഗുരു വിജയ് വല്ല ദ് സുരിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച വിജയ് ധര്‍മ്മ ദുരന്തര്‍ സൂരിയുടെ മാര്ഗ്ഗദര്ശനവുമായാണ് ഇവര്ദേശാന്തര ഗമനം നടത്തുന്നത്. രാജസ്ഥാനില്‍ നിന്ന് 2013ല്‍ കര്‍ണ്ണാടകയിലെത്തിയ സന്യാസിനിമാര്തെക്കെയിന്ത്യയില് വിവിധ കേന്ദ്രങ്ങളില്‍ മഹാവീര്‍ തത്വ സന്ദേശ പ്രചരണം നടത്തുകയാണ്. കോയമ്പത്തുരില്‍ ചാതുര്മാസ്യവ്രതത്തിന് ശേഷം 2015 ഡിസംബറില്‍ മധുര വഴി കന്യാകുമാരിയിലെത്തി.
മാര്‍ച്ച് 21 ന് തുടങ്ങിയ മടക്കയാത്രയിലാണ് കൊച്ചിയിലെത്തിയത്. പകല്‍ മാത്രം ഭക്ഷണം കഴിക്കുന്ന സന്യാസിനിമാര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഭിക്ഷാടനം നടത്തിയാണ് ആഹാരമൊരുക്കുക.
ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ സന്യാസിനിമാരെ ജൈന സമൂഹാംഗങ്ങള്‍ സ്വീകരിച്ചാനയിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ച് കലശങ്ങളേന്തി ജയഘോഷവും ചെണ്ടമേളവുമായാണ് ഭക്തര്‍ സ്വീകരണമൊരുക്കിയത്.
മെയ് 12 വരെ കൊച്ചിയില്‍ താമസിക്കുന്ന സന്യാസിനിമാര്‍ വീണ്ടും ദേശയാത്ര തുടരും. സ്വാസിനിമാരുടെ സഹോദരങ്ങളായ രാജ് കുമാര്‍ ജൈന്‍, പ്രിയങ്ക ജൈന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൊച്ചിയിലെ സ്വീകരണത്തിന് ക്ഷേത്ര ഭാരവാഹികളായ സുരേഷ് ഭായ്, എം.ഷാ ധര്മ്മേശ് നാഗഡാ ഹരീഷ്. നിതീന് ജുവരി, മുകേഷ് ഷാ; ഭരത് എന്‍ .ഖോന, കിഷോര്‍ ശ്യാംജി എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: