ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം അതിശക്തിയുള്ളതാണ്. മോക്ഷത്തിനുവേണ്ടി ആത്മീയപ്രവര്‍ത്തനം നടത്തുന്ന വ്യക്തിക്ക് അവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യവുമാണ്. അര്‍ജ്ജുനാ, നീ കൈക്കരുത്തുള്ളവനാണ്; സമ്മതിച്ചു. ശത്രുക്കളെ ജയിക്കാന്‍ അത് ആവശ്യവുമാണ്. ശക്തി ഇല്ലെങ്കില്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയില്ല.
ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്താന്‍ കൃത്രിമോപായങ്ങള്കൊണ്ട് സാധിക്കുകയില്ല. അവ ഭൗതികസുഖങ്ങള്‍ ആസ്വദിക്കാന്‍ ഓടുകയാണ്. വിഷയങ്ങളുടെ സ്ഥാനത്ത്, ഇന്ദ്രിയങ്ങളുടെ ലക്ഷ്യമായി, എന്നെ-ഈ കൃഷ്ണനെയും എന്റെ രൂപങ്ങളെയും ലീലകളെയും എന്റെ ഭക്തന്മാരെയും വിന്യസിക്കുകയാണ് വേണ്ടത് (61-ാം ശ്ലോകത്തില്‍ പറഞ്ഞുവല്ലോ) അങ്ങനെ എല്ലാത്തരത്തിലും എല്ലാ തലത്തിലും ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ എന്നിലേക്കു മാറ്റുന്നവനുമാത്രമേ പ്രജ്ഞ ഉറച്ചുനില്ക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: