ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കാര്‍ഷിക ബജറ്റ്‌ വേണം: പി.സി. തോമസ്‌

July 4, 2011

കണ്ണൂറ്‍: കാര്‍ഷികമേഖല ഇന്ത്യയുടെ അടിസ്ഥാന മേഖലയാണെങ്കിലും ദേശീയ വളര്‍ച്ചാ നിരക്ക്‌ കീഴോട്ട്‌ പോകുന്നത്‌ ഗൌരവമായി കണ്ട്‌ പാര്‍ലമെണ്റ്റിലും നിയമസഭകളിലും പ്രത്യേക കാര്‍ഷിക ബജറ്റ്‌ അവതരിപ്പിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി.തോമസ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റെയില്‍വേക്ക്‌ മാത്രമാണ്‌ നിലവില്‍ പൊതുബജറ്റ്‌ കൂടാതെ തനതായ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌. ഇത്‌ റെയില്‍വേ മേഖലക്ക്‌ വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍പാളവും യാത്രക്കാരും ചരക്ക്‌ കടത്തും തന്‍മൂലം റെയില്‍വേക്ക്‌ ലഭ്യമായി. അതുപോലെ കാര്‍ഷിക രാജ്യമായ ഭാരതത്തില്‍ ഏറ്റവുമധികം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കാര്‍ഷിക മേഖലക്ക്‌ പ്രത്യേക പരിഗണന വേണമെന്നും കാര്‍ഷക സംഘടനാ ഐക്യവേദി ചെയര്‍മാന്‍ കൂടിയായ പി.സി.തോമസ്‌ പറഞ്ഞു. പ്രസ്തുത ആവശ്യം ബന്ധപ്പെട്ട വേദികളില്‍ ശക്തമായുന്നയിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷക സംഘടനാ ഐക്യവേദി എല്ലാ കര്‍ഷക സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയക്കുമെന്നും കേരളത്തിലും ദല്‍ഹിയിലും പ്രചരണ പരിപാടികളും സംഘടിപ്പിക്കും സപ്തംബര്‍ ൩ന്‌ എറണാകുളത്ത്‌ കര്‍ഷക സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഏകദിന ക്യാമ്പ്‌ നടത്തുമെന്നും തോമസ്‌ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.സി.ജേക്കബ്‌ മാസ്റ്റര്‍, സേവ്യര്‍, കുര്യാക്കോസ്‌ ആയത്തുകുടി, സെബാസ്റ്റ്യന്‍ ഉളിക്കല്‍ എന്നിവരും പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick