പള്ളുരുത്തി: കൊച്ചി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയുയര്‍ത്തി വിമത സ്ഥാനാര്‍ത്ഥി കെ.ജെ ലീനസിന്റെ ശക്തി പ്രകടനം. കൊച്ചിന് ജനാധിപത്യ കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന പ്രകടനവും തുടര്‍ന്ന് നടന്ന സമ്മേളനവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക്ക് പ്രസന്റേഷന് ഭീഷണിയുയര്‍ത്തുമെന്ന് ഉറപ്പായി. നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ജോസ് കുറ്റ്വാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതയുടെ പരസ്യ പിന്തുണ സമ്മേളനത്തില്‍ പ്രകടമായിരുന്നു. നിരവധി സ്ത്രീകളുടെ സാന്നിദ്ധ്യവും കണ്‍വെന്‍ഷന്റെ പ്രത്യേക ത യാ യി രു ന്നു.എബി മാത്യു ,എഡ്വേര്‍ഡ് എടേഴത്ത്, മുന്‍ കൊച്ചി നഗരസഭാംഗങ്ങളായ വി ജെ ഹൈ സിന്ത്, വി എന്‍ എന്‍ ട്രീറ്റ .കുമ്പളങ്ങി പഞ്ചായത്ത് അംഗം എന്‍ പി രത്തന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: