അര്ജുനന് ചോദിക്കുന്നു. ജനാര്‍ദ്ദന ശ്രേയസ് ആഗ്രഹിക്കുന്ന എല്ലാഭക്തന്മാരും തങ്ങളുടെ അഭീഷ്ടം യാചിക്കുന്നത് അങ്ങയോടാണ്. അതുകൊണ്ട് ജനാര്‍ദ്ദന എന്നപേര് (ജനൈഅര്ദ്ദ്യതേ യാച്യതേ ഇതി ജനാര്‍ദ്ദനഃ) അങ്ങേയ്ക്ക് യോജിച്ചതു തന്നെയാണ്. പക്ഷേ, അങ്ങ് ചിലപ്പോള്‍ കര്‍മ്മമാണ് ശ്രഷ്ഠമാണെന്ന് പറയുന്നു- ”കര്‍മ്മണ്യേ വാധികാരസ്തേ” എന്നിങ്ങനെ കര്‍മ്മത്തെ പ്രശംസിക്കുന്നു.
ചിലപ്പോള്‍ ബുദ്ധിയോഗമാണ് ഉല്കൃഷ്ടമെന്ന് വാഴ്ത്തുന്നു.-‘-ബുദ്ധിയുക്തോ ജഹാതീഹ” എന്നിങ്ങനെ പിന്നെ കര്‍മ്മത്തെ താഴ്ത്തിപ്പറയുന്നു. ”ദൂരേണഹ്യവരം കര്‍മ്മ ബുദ്ധിയോഗാത്, എന്നിങ്ങനെ അപ്പോള്‍ അങ്ങയുടെ വാക്യങ്ങളുടെ താല്പര്യം പരസ്പരം വിരുദ്ധമായി തോന്നുകയാണ്. ജ്ഞാനമാണ് ഉത്തമമെങ്കില്‍ എന്തിനാണ് അങ്ങ് ഹിംസാത്മകവും ക്രൂരവുമായ യുദ്ധംചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: