കൊച്ചി: ജില്ലയില്‍ 5,36,798 പേര്‍ക്കാണ് 14 നിയോജകമണ്ഡലങ്ങളിലായി വോട്ടവകാശമുള്ളത്. വോട്ടര്‍മാരില്‍ ഭൂരിപക്ഷം 40 വയസ്സിനും 49 വയസ്സിനുമിടയിലുള്ളവരാണ്. ഇതില്‍ 2,48,153 പുരുഷന്മാരും 2,88,645 സ്ത്രീകളുമുള്‍പ്പെടുന്നു. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 80 വയസ്സിനുമുകളിലുള്ള വരിലാണ്. 47,082 പേരാണ് ഈ വിഭാഗത്തില്‍ വോട്ടവകാശമുള്ളവര്‍. 18 നും 19നും ഇടയിലുള്ള 25,021 വോട്ടര്‍മാരും, 20 നും 29നുമിടയില്‍ 4,18,067, 30-39 (5,08,533), 50-59 ( 4,31,247), 60-69(2,83,019), 70-79 (1,32,688) എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 1,94,502 വോട്ടര്‍മാരുള്ള പിറവം നിയോജകമണ്ഡലത്തിലാണ്. ഏറ്റവും കുറവ് എറണാകുളം നിയോജക മണ്ഡലത്തിലും. 1,48,005 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. അതുപോലെ ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ളത് പിറവം മണ്ഡലത്തിലും കുറവ് എറണാകുളം മണ്ഡലത്തിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: