പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രി സമരത്തോട് എംഎല്‍എയായിരുന്ന ഡൊമിനിക് പ്രസന്റേഷന് നീതി കാട്ടിയില്ലെന്ന് കൊച്ചി മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കെ.ജെ. ലീനസ് പറഞ്ഞു. പാര്‍ട്ടിയെ സ്വന്തം വരുതിയിലാക്കാനുള്ള നേതാക്കന്മാര്ക്കുള്ള മുന്നറിയിപ്പാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കിട്ടുന്ന ജനകീയ പിന്തുണയെന്ന് ലീനസ് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്പളങ്ങി ആശുപത്രി സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാനൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവില്ല. ഇതിനു പിന്നില്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് ജനം സംശയിക്കുകയാണ്.
കൊച്ചി ജനാധിപത്യ കോണ്‍ഗ്രസ് കൊച്ചിയിലെ തെറ്റുചെയ്യുന്ന നേതാക്കന്മാര്ക്ക് തിരുത്താണെന്നും ലീനസ് കൂട്ടിച്ചേര്‍ത്തു. ആറുതവണ ജനപ്രതിനിധിയായ ഡൊമിനിക് പ്രസന്റേഷന് കൊച്ചിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നും ലീനസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: