പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി കൊഴുവനാല്‍ പഞ്ചായത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കൊഴുവനാല്‍-കപ്പിലിക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് വാക്കപ്പുലം അമ്പലം, കൊഴുവനാല്‍ പള്ളി, കൊഴുവനാല്‍ ടൗണ്‍, കൊഴുവംകുളം, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി സമ്മദിദായകരെ കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചു. എന്‍ഡിഎ പഞ്ചായത്ത് കമ്മറ്റി ചെയര്മാന് രാധാകൃഷ്ണന് നമ്പൂതിരി, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. ദിവാകരന്, വി. കുട്ടികൃഷ്ണന്, രാജേഷ്, ജോര്‍ജ്ജ് നരിമറ്റം, കൊഴുവനാല്‍ ബാങ്ക് ബോര്‍ഡ് മെമ്പര്‍ ജി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാലാ: പാലാ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയുടെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മേലുകാവ് പഞ്ചായത്തിലെ പര്യടനത്തോടെ സമാപിക്കും. രാവിലെ 6.30 മുതല്‍ ഭവനസന്ദര്‍ശനം, വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശനം, കുടുംബസംഗമങ്ങള്‍ എന്നിവയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: