വൈക്കം: നീണ്ടൂര്‍ മനയില്‍ നീലകണ്ഠന് നമ്പൂതിരിയുടെ മരണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഭാരതം മുഴുവനെത്തിക്കുവാന് ഏറെ പരിശ്രമിച്ച പണ്ഡിതനായിരുന്നു നീലകണ്ഠന് നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു. നീലകണ്ഠന് നമ്പൂതിരിയാണ് ഗുരുദേവന്റെ ജീവിത ചരിത്രം ഹിന്ദിയില്‍ തയ്യാറാക്കി ചിത്രീകരിച്ചതെന്നു നീലകണ്ഠന് മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: