ഹോം » വാര്‍ത്ത » 

കിളിരൂര്‍ കേസില്‍ വിധി അടുത്ത മാസം ആറിന്‌

January 30, 2012

തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസില്‍ അടുത്തമാസം ആറിനു വിധി പ്രഖ്യാപിക്കും. കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. മാപ്പുസാക്ഷി ഓമനക്കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമായതായി തിരുവനന്തപുരം സി.ബി.ഐ കോടതി പറഞ്ഞു.

ഓമനക്കുട്ടിയുടെ മൊഴി ഇല്ലായിരുന്നെങ്കില്‍ കേസ്‌ സാഹചര്യത്തെളിവുകളില്‍ ഒതുങ്ങിയേനെയെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്‌ ലതാ നായര്‍ പീഡനത്തിനു കൂട്ടു നിന്നതെന്നു കരുതുന്നതായും കോടതി പറഞ്ഞു.

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍