ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ തിരികെ ഭാരതത്തിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലേക്ക് കടന്ന മല്യയെ തിരികെ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം നിയമ നടപടികള്‍ നേരിടുന്ന വിജയ് മല്യയെ തിരികെ അയക്കണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദല്‍ഹിയിലെ യു കെ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടതായി വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ബ്രിട്ടണിലെ ഭാരത ഹൈക്കമ്മീഷണറും സമാനമായ ആവശ്യം യുകെ വിദേശകാര്യമന്ത്രാലയത്തിനും കോമണ്‍വെല്‍ത്ത് ഓഫീസിനും കൈമാറിയിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേസന്വേഷണവുമായി ബന്ധപ്പെട്ട് വിജയ് മല്യ സഹകരിക്കാതിരുന്നതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് മല്യയ്ക്കെതിരെ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: