മുംബൈ: റിയോ ഒളിമ്പിക്സ് ഗുഡ്വില് അംബാസഡര്‍ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെയും പരിഗണിക്കുന്നു. ഇതറിയിച്ചുകൊണ്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സച്ചിനു കത്തയച്ചു.
എന്നാല്‍ സച്ചിന് കത്തിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ, ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെ, ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്വില് അംബാസഡറായി നിയമിച്ചിരുന്നു.
ഓസ്കര് പുരസ്കാര ജേതാവ് എ.ആര്. റഹ്മാനെയും ഒളിമ്പിക് അസോസിയേഷന് ഗുഡ്വില് അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ഇതിലൂടെ, കൂടുതല്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാരെ നേടുകയാണ് ഒളിമ്പിക് അസോസിയേഷന് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: