കഴിഞ്ഞ ജന്മത്തില് ശിലിച്ച ഭൗതികജീവിതം ഈ ജന്മത്തിലും തുടരുന്നതില്‍ തെറ്റൊന്നുമില്ല. വേദാദിശാസ്ത്രങ്ങളില് നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയില്‍ കര്‍മ്മങ്ങളെ നിയന്ത്രിക്കണം എന്നേ ഉള്ളൂ. ധനം സമ്പാദിക്കുന്നതിനോ വിവാഹം കഴിക്കുന്നതിനോ നിഷേധിക്കപ്പെട്ടിട്ടില്ല. ആരേയും ദ്രോഹിക്കാതെ കൃഷിയോ കച്ചവടമോ ചെയ്ത് ധനം സമ്പാദിയ്ക്കാം. ഇണചേരുക എന്നുള്ളത് എല്ലാ ജീവികളുടേയും മനുഷ്യന്റേയും ആഗ്രഹമാണ്.
നാട്ടിലുള്ള എല്ലാ സ്ത്രീകളിലേയ്ക്കും മനസ്സിനെ ഓടാന്‍ വിടാതെ വിവാഹം കഴിച്ച സ്ത്രീയുമായി മാത്രം ബന്ധപ്പെടണം എന്ന് ശാസ്ത്രങ്ങള്‍ നിയന്ത്രിക്കുന്നു.
പക്ഷേ നമ്മുടെ പ്രധാനലക്ഷ്യം ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുക എന്നതാണ്. അതിന്റെ മുന്നോടിയായി,ഭഗവാനിലേയ്ക്ക് മനസ്സിനെ പ്രവഹിപ്പിച്ച്, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. ഫലങ്ങള്‍ ആഗ്രഹിക്കാതെ ലൗകികവും വൈദികവുമായ കര്‍മ്മങ്ങള്‍ ഭഗവദാരാധനയായി ചെയ്തുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാം. ഈ രീതിയില്‍ ജീവിക്കുന്ന മനുഷ്യന് കപടസംന്യാസിയേക്കാള് എത്രയോശ്രഷ്ഠനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: