ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വായ്പാ തട്ടിപ്പ്‌; ബാങ്ക്‌ മാനേജര്‍ക്കെതിരെ കേസ്‌

July 4, 2011

കണ്ണൂറ്‍: വ്യാജ അപേക്ഷകളില്‍ ലോണെടുത്ത്‌ കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്ത ബാങ്ക്‌ മാനേജര്‍ക്കെതിരെ ടൌണ്‍ പോലീസ്‌ കേസെടുത്തു. കണ്ണൂറ്‍ കത്തോലിക്ക സിറിയന്‍ ബാങ്ക്‌ മുന്‍മാനേജര്‍ തൃശൂറ്‍ മൂക്കാട്ടുകര സ്വദേശി എം.എ.ജോസിനെതിരെയാണ്‌ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്‌. ബാങ്കിണ്റ്റെ ഇപ്പോഴത്തെ മാനേജരുടെ പരാതി പ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. വ്യാജ പേരുകളില്‍ ഒപ്പിട്ട്‌ ലോണ്‍ പാസാക്കിയാണ്‌ കോടികള്‍ തട്ടിയെടുത്തത്‌. പണം വാങ്ങിയവര്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന്‌ നോട്ടീസയച്ചപ്പോഴാണ്‌ സംഭവം പുറത്തായത്‌. ൨൦൦൭ ജനുവരി ൧൮ മുതല്‍ ൨൦൧൦ സപ്തംബര്‍ ൨൯ വരെ കണ്ണൂരിലെ മാനേജറായിരിക്കെയാണ്‌ കോടികള്‍ തട്ടിയെടുത്തതെന്ന്‌ പറയപ്പെടുന്നു. ജോസിനെ സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick