ന്യൂദല്‍ഹി: വിറ്റാമിന്‍ ഡിയുടെ ഡോസ് അമിതമായി കഴിച്ച് പത്ത് വയസുകാരന് മരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് സംഭവം. സാധാരണ കഴിക്കേണ്ടതിനേക്കാള് പത്ത് മടങ്ങ് കൂടുതലാണ് കുട്ടി കഴിച്ചത്.
ശാരീരിക വളര്‍ച്ച കുറഞ്ഞ കുട്ടിക്ക് ഹെല്‍ത്ത് സെന്ററില്‍ നിന്നും വിറ്റാമിന്‍ ഡിയ്ക്കുള്ള മരുന്നുകള്‍ അമിതമായി നല്‍കിയിരുന്നു. ഇത് കഴിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഇരുപത്തി ഒന്ന് ദിവസം തുടര്‍ച്ചയായി കഴിക്കുന്നതിന് ആറു ലക്ഷം ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റാമിന്‍ ഡിയാണ് ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ കുട്ടിക്ക് നല്‍കിയത്.
അധിക ഡോസ് കുട്ടിയുടെ ശരീരത്തെ തളര്‍ത്തുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കശലശലായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ദല്‍ഹി എയിംസില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിറ്റാമിന്‍ ഡിയുടെ അമിത ഉപയോഗമാണ് കുട്ടിയുടെ മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍ പൊതുവെ നല്‍കുന്നതിലും 30 ഇരട്ടി ഡോസേജുള്ള മരുന്നുകളാണ് കുട്ടിക്ക് നല്‍കിയത്. സാധാരണ ഒരു കുട്ടിക്ക് നല്കുന്ന വിറ്റാമിന്‍ ഡിയുടെ അളവ് 60,000 ഇന്റര്‍നാണല്‍ യൂണിറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: