കണ്ണൂര്‍: സംസ്ഥാനത്തെ ഭൂഗര്‍ഭജലനിരപ്പ് വന്‍തോതില്‍ താഴുന്ന സാഹചര്യത്തില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മിക്കുന്നതുമായ 150 ച.മീ ചുറ്റളവുള്ള മുഴുവന്‍ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി അല്ലെങ്കില്‍ മഴവെള്ളം കിണറ്റിലിറക്കിക്കൊണ്ട് റീചാര്‍ജ്ജ് സംവിധാനം നടപ്പിലാക്കുവാനും ഇതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാതൃക കാണിക്കണമെന്നും ലെന്‍സ്ഫെഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് ജില്ലാ കമ്മറ്റി ഏഅഅധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എ.കെ.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.സി.വി.ദിനേശ് കുമാര്‍ പങ്കെടുത്തു. സി.ഉമേഷ് ചെയര്‍മാനായും ജി.വി.രാജേഷ് കണ്‍വീനറായും മീഡിയ കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: